വ്യാഴത്തിന്റെ പത്തിരട്ടിയുള്ള പുറംഗ്രഹത്തെ കണ്ടെത്തി; 325 പ്രകാശ വർഷം അകലെ

ന്യൂയോർക്ക്: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ 10 മടങ്ങ് വലുപ്പമുള്ള ബി സെഞ്ചൂറി ബി എന്ന വമ്പൻ പുറംഗ്രഹത്തെ  കണ്ടെത്തി. ഭൂമിയിൽ നിന്നു 325 പ്രകാശവർഷമകലെ സെന്റാറസ് എന്ന നക്ഷത്ര സമൂഹത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.

ഒരു ഇരട്ട നക്ഷത്രത്തെയാണ് സെഞ്ചൂറി ബി ഭ്രമണം ചെയ്യുന്നത്. സൂര്യന്റെ ആറിരട്ടി പിണ്ഡവും 3 ഇരട്ടി താപനിലയുമുള്ളതാണ് ഈ ഇരട്ട നക്ഷത്രം. ചിലെയിൽ സ്ഥിതി ചെയ്യുന്ന യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയിലെ ശാസ്ത്രജ്ഞരാണു ഗ്രഹത്തെ കണ്ടെത്തിയത്.

Top