റിയോ എലൈറ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചു; ബുക്കിംഗ് ആരംഭിച്ചു

ആംപിയര്‍ വെഹിക്കിള്‍സ് റിയോ എലൈറ്റ് എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചു. 45,000 രൂപയാണ് വാഹനത്തിന്റെ ബെംഗളൂരു എക്സ് ഷോറൂം വില. ചുവപ്പ്, വെളുപ്പ്, നീല, കറുപ്പ് എന്നീ നാല് ഗ്ലോസി കളര്‍ ഓപ്ഷനുകളിലാണ് വാഹനം ഇറങ്ങിയത്.

250 വാട്ട് മോട്ടോറാണ് റിയോ എലൈറ്റിന്റെ ഹൃദയം. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ നഗരങ്ങളില്‍ 55 കിലോമീറ്ററും ഹൈവേകളില്‍ 60 കിലോമീറ്ററും സഞ്ചരിക്കാനും സാധിക്കും.

എല്‍ഇഡി ഡിജിറ്റല്‍ ഡിസ്‌പ്ലേയാണ് റിയോ എലൈറ്റിന്റെ പ്രത്യേകത. അതോടൊപ്പം തന്നെ യുഎസ്‌ബി ചാര്‍ജിങ് സംവിധാനം  വാഹനത്തില്‍ ഉണ്ട്.

വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചതായി കമ്പനി വ്യക്തമാക്കി. ഔദ്യോഗിക വെബ്സൈറ്റ് വഴിയും ബുക്കിംഗ് നടത്താവുന്നതാണ്. 1,999 രൂപയാണ് ബുക്കിംഗ് തുക.

Top