പുതിയ ഇലക്ട്രിക് കാറുമായി ഗീലി മോട്ടോര്‍സ് രംഗത്ത്

പുതിയ ഇലക്ട്രിക്ക് കാറുകളുമായി ചൈനീസ് കമ്പനിയായ ഗീലി മോട്ടോര്‍സ്. ആദ്യ ഘട്ടത്തില്‍ ജിയോമെട്രി എ സെഡാന്‍ മോഡലാവും കമ്പനി നിരത്തുകളിലെത്തിക്കുക. ഒറ്റചാര്‍ജില്‍ 500 കിലോമീറ്ററോളം ദൂരം കാര്‍ സഞ്ചരിക്കും.

സ്വപ്റ്റ്ബാക്ക് ഹെഡ്ലൈറ്റ്, ബംമ്പര്‍ എഡ്ജിലെ സി ഷേപ്പ് ഡിസൈന്‍, ഹെക്സഗണല്‍ എയര്‍ഡാം തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും ഈ വാഹനത്തിലുണ്ടാവും. നിലവില്‍ 27,000 ഓര്‍ഡറുകള്‍ ജിയോമെട്രി എയ്ക്ക് ലഭിച്ചതായി ഗീലി അറിയിച്ചിട്ടുണ്ട്. ഇതില്‍ 18000 ഓര്‍ഡറുകള്‍ സിംഗപ്പൂര്‍, നോര്‍വ്വെ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടേതാണ്. 2025നു മുന്‍പായി ജിയോമെട്രി ബ്രാന്‍ഡിന് കീഴില്‍ 10 പുതിയ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം.

Top