ഗതാഗത നിയമത്തില്‍ പരിഷ്‌കാരവുമായി ഒമാന്‍: വിദേശികളുടെ ലൈസന്‍സ് കാലാവധി ചുരുക്കും

ഒമാന്‍: ഗതാഗത നിയമം പരിഷ്‌കരിക്കാനൊരുങ്ങി ഒമാന്‍. വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി രണ്ടുവര്‍ഷമായി ചുരുക്കുന്നതാണ് ഇതില്‍ പ്രധാനപ്പെട്ട തീരുമാനം. പുതുതായി അനുവദിക്കുന്ന ലൈസന്‍സുകള്‍ക്കാകും രണ്ട് വര്‍ഷത്തെ കാലാവധി ബാധകം. നിലവില്‍ നല്‍കുന്ന ലൈസന്‍സിന് പത്ത് വര്‍ഷമാണ് കാലാവധി.

കാറില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കല്‍, നിയമ ലംഘനങ്ങള്‍ക്ക് ബ്ലാക്ക് പോയിന്റ്‌സ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് പുതിയ നിയമം.

മാര്‍ച്ച് ഒന്നുമുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് റോയല്‍ ഒമാന്‍ പോലിസ് ട്രാഫിക് വിഭാഗം മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ റവാസ് അറിയിച്ചു.

Top