New disclosure in solar case; Oommen Chandy should answer, says Kodiyeri

കൊച്ചി: സോളാര്‍ക്കേസിലെ പുതിയ വെളിപ്പെടുത്തലിനെ കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സോളാര്‍ കേസില്‍ മുഖ്യമന്ത്രി കളളം പറയുകയാണെന്നും തെളിവ് വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബി.ജെ.പി ഇത്തവണയും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. കോണ്‍ഗ്രസും ലീഗുമായി ആര്‍.എസ്.എസിന് അവിശുദ്ധ ബന്ധമുണ്ട്. വോട്ട് കച്ചവടം ചെയ്യാന്‍ ഇവര്‍ക്ക് മടിയില്ല. എന്നാല്‍ സാധാരണ ജനങ്ങള്‍ എല്‍.ഡി.എഫിനൊപ്പം അണിനിരക്കുമെന്നും കോടിയേരി പറഞ്ഞു.

കൂടാതെ പാമൊലിന്‍ കേസ്‌ അട്ടിമറിക്കാന്‍ ഉമ്മന്‍ ചാണ്ടി എല്ലാ ശ്രമവും നടത്തി അതുകൊണ്ട് പാമൊലിന്‍ കേസ് ഉടന്‍ തീര്‍പ്പാക്കാന്‍ കോടതി സന്നദ്ധത കാണിക്കണമെന്നും പറഞ്ഞു.

മദ്യ ഉപയോഗം കുറച്ച്‌കൊണ്ടുവരുന്നതിനുള്ള മദ്യവര്‍ജ്ജന നയമാണ് എല്‍.ഡി.എഫ് ലക്ഷ്യമിടുന്നത്. അട്ടപ്പാടിയില്‍ മദ്യം നിരോധിച്ചിട്ടുണ്ട്. എന്താണ് ഇപ്പോഴവിടത്തെ സ്ഥിതി.അതുപോലെ കേരളത്തെ മാറ്റണമെന്നാണ് ഉമ്മന്‍ചാണ്ടി ആഗ്രഹിക്കുന്നത്. അതിനാലാണ് മദ്യവര്‍ജ്ജനമാണ് വേണ്ടതെന്ന് എല്‍.ഡി.എഫ് പറയുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

Top