ഡെങ്കിപ്പനിയുടെ പുതിയ വെെറസ് ഇന്ത്യയിൽ ; നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഒാഫ് വെെറോളജിയുടെ റിപ്പോർട്ട്

മുംബൈ : ഡെങ്കിപ്പനി പരത്തുന്ന പുതിയ വെെറസ് ഇന്ത്യയിൽ കണ്ടെത്തി.

പൂനെ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഒാഫ് വെെറോളജിയാണ് വെെറസിനെ കണ്ടെത്തിയതും തുടര്‍ പഠനങ്ങൾ നടത്തുന്നതും.

2005ൽ സിംഗപൂരിലും 2009ൽ ശ്രീലങ്കയിലും ഏഷ്യൻ ഭൂഖണ്ഢത്തിലുള്ള ജനങ്ങളുടെ ജനിതക ഘടനയിൽ മാറ്റം വരുത്തുന്ന വെെറസ് വ്യാപകമായി ബാധിച്ചിരുന്നു.

2012ൽ തമിഴ്നാട്ടിലും കേരളത്തിലും ഈ വെെറസിൻ്റെ ആക്രമണം ഉണ്ടായിരുന്നു.

വെെറോളജി എന്ന പ്രസിദ്ധീകരണത്തിലാണ് വെെറസിനെ കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഈഡിസ് വിഭാഗത്തിൽ ഉൾപ്പെടുന്ന കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി.

ഫ്ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്ക് കാരണം. വൈറസ് ബാധ ഉണ്ടായാൽ ആറുമുതൽ 10 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും.

കടുത്ത പനി, തലവേദന, കണ്ണുകൾക്കുപിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ. ചിലപ്പോൾ ശരീരത്തിൽ ചുവന്നപാടുകളും വരാം.

ലക്ഷണങ്ങളും രോഗതീവ്രതയും പരിഗണിച്ചാണ് രോഗിക്ക് ചികിത്സ നൽകുന്നത്. എന്നാൽ ഡെങ്കിപ്പനിക്ക് വ്യക്തമായൊരു മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

Top