ഡല്‍ഹി മെട്രോയില്‍ വെടിയുണ്ടകളുമായി യുവതി ; പൊലീസ് കയ്യോടെ പിടികൂടി

arrest

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ വെടിയുണ്ടകള്‍ കൈവശം വെച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 20 വെടിയുണ്ടകളാണ് ഇവരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്.

ഉത്തര്‍പ്രദേശിലെ മൊറാദാബാദ് സ്വദേശിനിയായ യുവതിയാണ് ആദര്‍ശ് നഗര്‍ മെട്രോ സ്റ്റേഷനില്‍ വെച്ച് പിടിയിലായത്. സിഐഎസ്എഫിന്റെ സുരക്ഷാ പരിശോധനയ്ക്കിടയിലാണ് യുവതിയുടെ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ പിടിച്ചെടുത്തത്.

പിതാവിനും മറ്റ് കുടുംബാംഗങ്ങള്‍ക്കും ഒപ്പമായിരുന്നു യുവതി എത്തിയത്. തിരകള്‍ സിഐഎസ്എഫ് കണ്ടെടുത്തതോടെ പിതാവ് തോക്കിന്റെ ലൈസന്‍സ് സിഐഎസ്എഫിന് മുന്നില്‍ കാണിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി യുവതിയെയും ഒപ്പമുണ്ടായിരുന്നവരെയും സിഐഎസ്എഫ് ഡല്‍ഹി പൊലീസിന് കൈമാറി.

Top