യുഎഇയില്‍ ജനുവരി ഒന്നു മുതല്‍ വാറ്റ് പ്രാബല്യത്തില്‍ ; സ്വര്‍ണവില ഉയരുന്നു

gold

അബുദാബി: ജനുവരി ഒന്നുമുതല്‍ വാറ്റ് പ്രാബല്യത്തില്‍ എത്തുന്നതോടെ യുഎഇയില്‍ സ്വര്‍ണ്ണത്തിന്റെ വിലയില്‍ വര്‍ധനവുണ്ടാകുന്നു.

അഞ്ചു ശതമാനം നിരക്കു വര്‍ധനവായിരിക്കും ഉണ്ടാവുക. എന്നാല്‍ 99 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണത്തിന് മൂല്യവര്‍ധിത നികുതി ബാധകമായിരിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

നിക്ഷേപത്തിനുള്ള മികച്ച ഉല്‍പന്നം എന്ന നിലയ്ക്ക് മൂല്യവര്‍ധിത നികുതിയില്‍ നിന്ന് സ്വര്‍ണം, വജ്രാഭരണങ്ങള്‍ എന്നിവ മാറ്റിനിര്‍ത്തണമെന്ന് ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ എല്ലാ ഉല്‍പന്നങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കെ സ്വര്‍ണാഭരണത്തെ അതില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പറ്റില്ലെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റിയും വ്യക്തമാക്കി.

Top