ന്യൂഡൽഹിയെയും ലഡാക്കിനെയും ബന്ധിച്ചു റെയിൽ പാത. . .

ഡാക്കിനെയും ന്യൂ ഡൽഹിയെയും ബന്ധിപ്പിച്ചു റയിൽ പാതയ്ക്കായി ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. ബിലാസ്പുർ-മനാലി-ലേ ബ്രോഡ് ഗേജ് റെയിൽ ലൈൻ പാതയുടെ പണി വേഗത്തിൽ നടത്താനുള്ള പദ്ധതികൾക്കായി ഇന്ത്യൻ റയിൽവേ ഒരുങ്ങുകയാണ്.

പണി പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ പാതയെന്ന ബഹുമതി ബിലാസ്പുർ-മനാലി-ലേ റെയിൽ പാതയ്ക്ക് സ്വന്തമാകും. ആദ്യ ഘട്ടത്തിലെ ലൊക്കേഷൻ സർവ്വേ നടന്നു കഴിഞ്ഞു. ബാക്കിയുള്ള ലൊക്കേഷൻ സർവ്വേ അടുത്ത 30 മാസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനു ശേഷമായിരിക്കും ഒരു അന്തിമ പ്രൊജക്റ്റ് റിപ്പോർട്ട് സമർപ്പിക്കുക. ഇത് ഒരു ദേശീയ പ്രൊജക്റ്റായി പ്രഖ്യാപിക്കാനാണ് റെയിൽവേ വകുപ്പ് ഒരുങ്ങുന്നത്. ഇത്രയും നാൾ ചെയ്തതിൽ വെച്ച് ഏറ്റവും ശ്രമകരവും ബുദ്ധിമുട്ടേറിയതുമായ പ്രൊജക്റ്റാണ് ഇത്.

ഹിമാചൽ പ്രദേശിലെ ഉപഷിയിൽ നിന്ന് ലേയിലെ ഫെ വരെയുള്ള 51 കിലോമീറ്റർ നീളത്തിലുള്ള പാതയുടെ നിർമാണം ഉടൻ തന്നെ ആരംഭിക്കുമെന്ന് റെയിൽവേ നിർദേശിച്ചിട്ടുണ്ട്. ബിലാസ്പുർ-മനാലി-ലേ റെയിൽവേ പാത പൂർത്തീകരിക്കാൻ ഏതാണ്ട് 83,360 രൂപ ചിലവഴിക്കേണ്ടി വരും. ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ പാതയായ ഇത്, സമുദ്ര നിരപ്പിൽ നിന്നും 5,360 മീറ്റർ ഉയരത്തിലാണ് നിൽക്കുന്നത്.

ഈ പാതയിൽ 30 പുതിയ സ്റ്റേഷനുകൾ ഉണ്ടാകും. ഇതോടെ ഇന്ത്യ – ചൈന അതിർത്തിയായ ലഡാക്ക് വരെ എത്തിപെടാൻ സാധിക്കും. ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങളിലെ സുന്ദർനഗർ, മണ്ഡി, മനാലി, കീലോങ്, കോക്സർ, ദർസ, ഉപേഷി, കരു എന്നീ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ചാകും ഈ പാത കടന്നു പോവുക. രണ്ട്‌ വർഷം കൊണ്ട് പാത പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

Top