ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുന്നു ; തീരുമാനത്തിലെത്തി കേന്ദ്ര സര്‍ക്കാര്‍

hujj

ന്യൂഡല്‍ഹി: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിലെത്തി. 700കോടി രൂപ ഹജ്ജ് സബ്‌സിഡിയായി നല്‍കുന്നത് നിര്‍ത്തലാക്കിയെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പകരം ഈ പണം ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

സബ്‌സിഡി നല്‍കുന്നത് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 2012ലാണ് ഇത് സംബന്ധിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

2022ഓടെ സബ്‌സിഡി നല്‍കുന്നത് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണമെന്നായിരുന്നു ഉത്തരവ്. ഉത്തരവിനു ശേഷം നാലുവര്‍ഷം ബാക്കി നില്‍ക്കെ ഒറ്റയടിക്ക് കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തലാക്കിയിരിക്കുകയാണ്.

Top