ന്യൂഡല്‍ഹി: 2017ല്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിനുള്ള മല്‍സരവേദിയായി ഡല്‍ഹിയെയും തെരഞ്ഞെടുത്തു.
ഞായറാഴ്ച ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം സന്ദര്‍ശിച്ച ഫിഫ സംഘം ഡല്‍ഹിയിലെ വേദിക്കും അംഗീകാരം നല്‍കുകയായിരുന്നു. ഇതോടെ, അടുത്തവര്‍ഷം ഇന്ത്യ ആതിഥ്യമരുളുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിനു ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും സാക്ഷ്യം വഹിക്കും.
കഴിഞ്ഞദിവസങ്ങളില്‍ ഗോവയിലെ ഫറ്റോര്‍ഡ സ്‌റ്റേഡിയവും ,മുംബൈ സ്‌റ്റേഡിയവും കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയവും സംഘം സന്ദര്‍ശിച്ചിരുന്നു.
അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിനായുള്ള സ്‌റ്റേഡിയങ്ങള്‍ നിലവാരമുള്ളതാണോ എന്ന് പരിശോധിക്കാനാണ് ഫിഫ സംഘം ഇന്ത്യയിലെത്തിയത്.


