ഡല്‍ഹിയില്‍ അനധികൃതമായി സൂക്ഷിച്ച 690 കിലോ പടക്കം പിടിച്ചെടുത്തു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ വിവധയിടങ്ങളില്‍ നടത്തിയ പരിശോധനയി ല്‍നിന്നും 690 കിലോ പടക്കങ്ങള്‍ പിടിച്ചെടുത്തു. അനധികൃതമായി സൂക്ഷിച്ച പടക്കങ്ങളാണ് പിടിച്ചെടുത്തത്.

വടക്കു പടിഞ്ഞാന്‍ ഡല്‍ഹിയില്‍നിന്നു കഴിഞ്ഞ ദിവസം രാത്രി 140 കിലോ പടക്കങ്ങളാണ് പിടികൂടിയത്. സംഭവത്തില്‍ 57 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദ്വാരകയില്‍നിന്നും 200 കിലോ പടക്കങ്ങള്‍ പിടിച്ചെടുത്തു. 42 കേസുകളും രജിസ്റ്റര്‍ ചെയ്തു. 278 കിലോ പടക്കമാണ് തെക്ക് പടിഞ്ഞാന്‍ ഡല്‍ഹിയില്‍നിന്നും പിടികൂടിയത്. 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 17 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.

വടക്കന്‍ ഡല്‍ഹിയില്‍ അനധികൃതമായി പടക്കം സൂക്ഷിച്ച 14 പേരെ കസ്റ്റഡിയില്‍ എടുത്തു. ഇവരില്‍നിന്നു 72 കിലോ പടക്കമാണ് പിടികൂടിയത്.

Top