കനത്ത തണുപ്പില്‍ ഉരുകി രാജ്യ തലസ്ഥാനം; താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ താഴെ

ന്യൂഡല്‍ഹി: കനത്ത തണുപ്പില്‍ ഉരുകി രാജ്യ തലസ്ഥാനം. പത്ത് ദിവസം നേരത്തെ ആണ് ഇത്തവണ അതിശൈത്യം എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ്.

അടുത്ത നാല് ദിവസം ശീതക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചത്. ജനുവരി ആദ്യം മഴയെത്തുമെന്നും അതോടെ കൊടും തണുപ്പിന് കുറവുണ്ടാകുമെന്നും ഇവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം താപനില അഞ്ച് ഡിഗ്രിയില്‍ താഴെയായിരുന്നു. തണുത്ത കാറ്റിനൊപ്പം കനത്ത മൂടല്‍ മഞ്ഞും ആയതോടെ ജനജീവിതം അങ്കലാപ്പില്‍ ആയിരിക്കുകയാണ് ഇവിടെ.

21 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും തണുത്ത ഡിസംബറാണ് ഇത്തവണ രാജ്യ തലസ്ഥാനത്ത്. ഡിസംബര്‍ ഇരുപത്തഞ്ചിന് ശേഷമാണ് സാധാരണ ഡല്‍ഹിയില്‍ ശൈത്യം എത്താറുള്ളതെങ്കിലും ഇത്തവണ പത്ത് ദിവസം നേരത്തെ തണുപ്പെത്തി.

കഴിഞ്ഞ ദിവസം താപനില അഞ്ച് ഡിഗ്രിയില്‍ താഴെയായിരുന്നു. തണുത്ത കാറ്റിനൊപ്പം കനത്ത മൂടല്‍ മഞ്ഞും കൂടിയായതോടെ ജനജീവിതം ദുസ്സഹമായ അസ്ഥയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ ഉള്ളത്.

Top