ത്യാഗരാജ കീര്‍ത്തനത്തിനിടയില്‍ പരസ്യം ; ദൂരദര്‍ശനെതിരെ നിര്‍മല സീതാരാമന്‍

NIRMMALA SITHARAM

ന്യൂഡല്‍ഹി: ത്യാഗരാജ കീര്‍ത്തനം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ പരസ്യം സംപ്രേഷണം ചെയ്ത ദൂരദര്‍ശന്റെ നടപടിയ്‌ക്കെതിരെ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. തിരുവായൂര്‍ ത്യാഗരാജ സംഗീതോത്സവത്തിന്റ ഭാഗമായി നടന്ന തത്സമയ പ്രക്ഷേപണത്തിനിടയിലായിരുന്നു സംഭവം. പഞ്ചരത്‌ന കീര്‍ത്തനം അവസാനിക്കുന്നതിന് കാത്തിരിക്കാമായിരുന്നുവെന്നും, ചിന്താശൂന്യമായ നടപടിയാണ് ഇതെന്നും മന്ത്രി ആരോപിച്ചു.

സംഭവത്തില്‍ ഉടന്‍തന്നെ മറുപടിയുമായി പ്രസാര്‍ഭാരതി സിഇഒ എസ്.എസ് വെമ്പട്ടിയെത്തുകയും ചെയ്തു. നിര്‍ഭാഗ്യകരമായ സംഭവമാണ് ഇതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും വെമ്പട്ടി അറിയിച്ചു. തുടര്‍ന്ന് വെമ്പട്ടിയുടെ മറുപടിയ്ക്ക് മന്ത്രി നന്ദിയും പറഞ്ഞു. സംഗീതോത്സവം തത്സമയം നല്‍കുന്നതിനെയും മന്ത്രി അഭിനന്ദിച്ചു. തിരുവായൂരില്‍ ജനുവരി മുതല്‍ ഫെബ്രുവരി വരെയാണ് ത്യാഗരാജ സംഗീതോത്സവം നടക്കുന്നത്.

Top