പെട്ടെന്നൊരു ദിവസം കുട്ടികള്‍ക്കെല്ലാം പുത്തന്‍ സൈക്കില്‍, അമ്പരന്ന് നാട്ടുകാര്‍; ഒടുവില്‍ സംഭവിച്ചത്

ചങ്ങനാശ്ശേരി: പെട്ടെന്നൊരു ദിവസം തൊട്ട് നാട്ടിലുള്ള കുട്ടികളെല്ലാം പല മോഡലിലുള്ള പുതുപുത്തന്‍ സൈക്കിളുകളില്‍ കറങ്ങുന്നു. ആദ്യം നാട്ടുകാര്‍ക്ക് സംഭവം ഒന്നും പിടികിട്ടിയില്ലെങ്കിലും സംഭവത്തിന് പിന്നില്‍ എന്തോ പന്തികേട് ഒളിഞ്ഞിരിപ്പുണ്ടെന്ന് നാട്ടിലാകെ സംസാരമായി.

ചങ്ങനാശ്ശേരിക്കടുത്ത് പായിപ്പാട് വെങ്കോട്ടയിലാണ് സംഭവം. വെങ്കോട്ട മുണ്ടുകുഴി സ്വദേശിയായ പുതുപ്പറമ്പില്‍ രാഹുല്‍ എന്ന പത്തൊമ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ മാത്രമാണ് സൈക്കിളുകള്‍ക്ക് പിന്നിലെ കഥ നാട്ടുകാര്‍ക്ക് മനസിലായത്.

ബാങ്ക് ജീവനക്കാര്‍ ജപ്തിചെയ്ത് സീല്‍ ചെയ്ത ഒരു സൈക്കിള്‍ ഗോഡൗണില്‍ നിന്നും മോഷണം പോയതായിരുന്നു ഈ സൈക്കിളുകളെല്ലാം. ആകെ ഏകദേശം രണ്ടരലക്ഷം രൂപ വിലവരുന്ന 38 ഓളം സൈക്കിളുകളാണ് മോഷണം പോയത്.സൈക്കിളുകളില്‍ കറങ്ങിയ കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം പുറത്തായത്.

സംഭവത്തില്‍ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ തനിച്ചാവില്ല മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. നഷ്ടപ്പെട്ട 38 സൈക്കിളുകളില്‍ കുട്ടികള്‍ക്ക് നല്‍കിയ ഏഴെണ്ണം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top