new currency issue-man died

deadbody

കൊച്ചി: പിന്‍വലിച്ച കറന്‍സികള്‍ മാറ്റി വാങ്ങാന്‍ ക്യൂ നിന്ന രണ്ട് പേര്‍ മരിച്ചു. കണ്ണൂര്‍ മക്രേരി സ്വദേശി ഉണ്ണി(48), ഹരിപ്പാട് കുമാരപുരം സ്വദേശി കാര്‍ത്തികേയന്‍(72) എന്നിവരാണ് മരിച്ചത്.

പണം മറാനെത്തിയപ്പോള്‍ ബാങ്ക് കെട്ടിടത്തില്‍ നിന്നും വീണാണ് കെ.എസ്.ഇ.ബി ജീവനക്കാരന്‍ കൂടിയായ മക്രേരി സ്വദേശി ഉണ്ണി (48) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഉണ്ണിയുടെ കയ്യില്‍ അഞ്ചു ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്.

ഉണ്ണിയുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ നേരത്തേ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും പോലീസ് പറയുന്നു.

ഏറെ നേരം ക്യൂ നിന്നതിനെ തുടര്‍ന്ന് കുഴഞ്ഞ് വീണാണ് കാര്‍ത്തികേയന്‍ മരിച്ചത്. എസ്.ബി.ടി ഡാണാപ്പടി ശാഖയിലായിരുന്നു ഇദ്ദേഹം പണം മാറാന്‍ എത്തിയിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം.

കോഴിക്കോട് പേരാമ്പ്രയില്‍ ബാങ്കിലെ തിക്കിലും തിരക്കിലുംപ്പെട്ട് മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു. കോടേരിച്ചാലില്‍ ഭാസ്‌കരന്‍ നായരാണ് കുഴഞ്ഞുവീണത്.

Top