new currency cost revels central govt

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ 500,2000 രൂപ നോട്ടുകളുടെ അച്ചടി ചെലവ് വെളിപ്പെടുത്തി.

500 രൂപ നോട്ടിന് 2.87 രൂപയ്ക്കം 3.77 രൂപയ്ക്കു ഇടയിലാണ്. 2000 രൂപ നോട്ട് ആച്ചടിക്കുന്നതിന് 3.54നും 3.77നും ഇടയിലാണ് ചെലവ്.

കേന്ദ്ര മന്ത്രി അര്‍ജുന്‍ രാം മേഘാവല്‍ രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ പഴയ നോട്ടുകള്‍ മാറ്റി പുതിയ നോട്ടുകള്‍ നല്‍കുന്നതിന് ചെലവാകുന്ന തുക അടക്കമല്ല ഇത്. അച്ചടി നടന്നുകൊണ്ടിരിക്കുകയായതിനാല്‍ 500, 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള മൊത്തം ചെലവ് ഇപ്പോള്‍ കണക്കാക്കാറായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

2017 ജനവരി നാല് വരെയുള്ള കണക്കു പ്രകാരം രാജ്യത്തുള്ള 2.18 ലക്ഷം എടിഎമ്മുകളില്‍ 1.98 ലക്ഷം എടിഎമ്മുകളും പുതിയ നോട്ടുകള്‍ക്ക് അനുയോജ്യമായ വിധത്തില്‍ പുനക്രമീകരിച്ചുകഴിഞ്ഞു.

ബാക്കിയുള്ള എടിഎമ്മുകളുടെ പുനക്രമീകരണം നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. നോട്ട് പിന്‍വലിക്കലിനു ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കാത്ത എടിഎമ്മുകളുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് നടപടിയുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.

Top