സംസ്ഥാനത്ത് രണ്ട് പഞ്ചായത്തുകള്‍ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പഞ്ചായത്തുകള്‍ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍. ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍, കാസര്‍കോട് ജില്ലയിലെ അജാനൂര്‍ എന്നീ പഞ്ചായത്തുകളെയാണ് പുതിയതായി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് നിലവിലുള്ള ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 102 ആയി.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഹോട്ട്സ്പോട്ടുകള്‍ ഉള്ളത് കണ്ണൂര്‍ ജില്ലയിലാണ്. 28 ഹോട്ട്സ്പോട്ടുകളാണ് കണ്ണൂര്‍ ജില്ലയിലുള്ളത്. ഇവിടെ 47 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

ഇടുക്കിയില്‍ 15 ഹോട്ട്സ്പോട്ടുകളാണുള്ളത്. ഇവിടെ 14 പേരാണ് രോഗബാധ സ്ഥിരീകരിക്കുകയും ചികിത്സയിലുള്ളത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് പുതുതായി പത്തു പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കൊല്ലത്ത് ആറുപേര്‍ക്കും തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കു വീതവുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

കൊല്ലത്ത് അഞ്ചുപേര്‍ക്കും കാസര്‍കോട് രണ്ടുപേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.കൊല്ലത്ത് രോഗം ബാധിച്ച ഒരാള്‍ ആന്ധ്രയില്‍നിന്നും തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്‌നാട്ടില്‍നിന്നും വന്നതാണെന്നും മുഖ്യമന്ത്രി

Top