രാജ്യത്ത് 5,476 പേർക്ക് കൊവിഡ്; മരണനിരക്ക് 1.20 ശതമാനം

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,476 പേര്‍ കൂടി കൊവിഡ് സ്ഥിരീകരിച്ചു. സജീവ കേസുകള്‍ 60,000-ല്‍ താഴെയായി. സജീവ കേസുകളുടെ എണ്ണം 59,442 ആണ്, ഇത് മൊത്തം കേസുകളുടെ 0.14 ശതമാനമാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 42,962,953 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആകെ മരണം 5,15,036 ആണ്.

രാജ്യവ്യാപകമായി രോഗമുക്തി നിരക്ക് 98.66 ശതമാനമായി ഉയര്‍ന്നപ്പോള്‍ മരണനിരക്ക് 1.20 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,754 പേര്‍ കൊവിഡില്‍ നിന്ന് മുക്തി നേടി. ഇതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 4,23,88,475 ആയി. പോസിറ്റിവിറ്റി നിരക്ക് 0.60 ശതമാനമായി കുറഞ്ഞു.

 

Top