ഇന്ത്യയില്‍ നാല് പേര്‍ക്ക് കൂടി പുതിയ കൊറോണ വകഭേദം

ന്യൂഡല്‍ഹി: ബ്രിട്ടണില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ നാലു പേര്‍ക്കു കൂടി സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ വൈറസ് വകഭേദം ബാധിച്ചവരുടെ ആകെ എണ്ണം 29 ആയി.

ഇതുവരെ സ്ഥിരീകരിച്ചതില്‍ 10 സാമ്പിളുകള്‍ ഡല്‍ഹിയിലും 10 എണ്ണം ബംഗളൂരുവിലും അഞ്ചണ്ണം പുണെയിലും മൂന്ന് ഹൈദരാബാദിലും ഒന്ന് പശ്ചിമബംഗാളിലുമാണ്. രോഗം സ്ഥിരീകരിക്കപ്പെട്ട 29 പേരെയും ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ്, ആസ്‌ത്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപുര്‍ എന്നിവിടങ്ങളില്‍ നിലവില്‍ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

Top