സ്വര്‍ണക്കടത്തിലെ പുതിയ വിവാദങ്ങള്‍ സിപിഎമ്മിനെ ബാധിക്കില്ല; എസ് രാമചന്ദ്രന്‍ പിള്ള

തിരുവനന്തപുരം: സ്വര്‍ണക്കടത്തിലെ പുതിയ വിവാദങ്ങള്‍ സിപിഐ എമ്മിനെ ബാധിക്കുന്നതല്ലെന്ന് പി ബി അംഗം എസ് രാമചന്ദ്രന്‍ പിള്ള. എം ശിവശങ്കറും സ്വപനയും തമ്മിലുള്ള തര്‍ക്കം കോടതി തീരുമാനിക്കട്ടെ. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയാണ് പുസ്തകം. സ്വപ്നക്കെതിരെയുള്ളത് ചെറിയ പരാമര്‍ശം. എം ശിവശങ്കറിനെതിരെ നടപടി വേണമോയെന്നത് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.

എം.ശിവശങ്കറിന്റെ പുസ്തക രചനയോടെ സ്വര്‍ണകടത്ത്, ഡോളര്‍കടത്ത് കേസുകളില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകളാണ് ഒന്നൊന്നായി പുറത്തുവരുന്നത്. കേസുതുടരുന്നതിനിടെ, സര്‍ക്കാരിന്റെ അനുവാദമില്ലാതെ, എം.ശിവശങ്കര്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതില്‍ സിപിഐഎമ്മിന് അതൃപ്തിയുണ്ടെന്നാണ് സൂചന. വ്യക്തിപരമായ നിലയിലുള്ള വെളിപ്പെടത്തലുകളെന്നു പറഞ്ഞു സ്വപ്ന സുരേഷിന്റെ പ്രസ്താവനകളെ കാണാനാവില്ലെന്നാണ് വിലയിരുത്തല്‍.

Top