യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ എമ്മ റഡുകാനുവിന് പുതിയ പരിശീലകന്‍

ലിന്‍സ്: യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ എമ്മ റഡുകാനുവിന്റെ പുതിയ പരിശീലകനായി ടോര്‍ബെന്‍ ബെല്‍റ്റ്സ് ചുമതലയേല്‍ക്കും. ലോക ഒന്നാം നമ്പര്‍ താരമായിരുന്ന ആഞ്ചലിക് കെര്‍ബറിന്റെ ദീര്‍ഘകാല പരിശീലകനായിരുന്നു ടോര്‍ബെന്‍.

ജനുവരിയിലാരംഭിക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണിന് മുന്നോടിയായാണ് ജര്‍മ്മന്‍ പരിശീലകന്‍ ടോര്‍ബെന്‍ ചുമതലയേല്‍ക്കുക. ഇക്കാര്യം എമ്മ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്രയും പരിചയസമ്പന്നനായ ഒരു പരിശീലകനോടൊപ്പം പ്രവര്‍ത്തിക്കുന്നത് തന്നെ വലിയകാര്യമാണെന്ന് 18കാരിയായ താരം പ്രതികരിച്ചു. പ്രീ-സീസണിലുടനീളവും അടുത്ത വര്‍ഷവും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ താന്‍ ആവേശത്തിലാണെന്നും എമ്മ പറഞ്ഞു.

നേരത്തെ എമ്മയെ പരിശീലിപ്പിച്ചിരുന്ന ആന്‍ഡ്രൂ റിച്ചാര്‍ഡ്സണ്‍ സെപ്റ്റംബറില്‍ നടന്ന യുഎസ് ഓപ്പണിന്റെ ആദ്യ ക്വാളിഫയറിന് ശേഷം ചുമതല ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് പരിശീലകനില്ലാതെയാണ് താരം ഇതേവരെ മത്സരങ്ങള്‍ക്കിറങ്ങിയിരുന്നത്.

 

Top