ചീഫ് ജസ്റ്റീസ് സ്ഥാനത്തു പിന്‍ഗാമിയെ നിര്‍ദേശിക്കാന്‍ ദീപക് മിശ്രയോടു കേന്ദ്രം

deepak-misra

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സ്ഥാനത്തു പിന്‍ഗാമിയെ നിര്‍ദേശിക്കാന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയോടു കേന്ദ്രം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. പിന്‍ഗാമിയെ നിര്‍ദേശിക്കാന്‍ നിയമമന്ത്രാലയം ആവശ്യപ്പെടുന്നത് ദീര്‍ഘകാലമായി പിന്തുടരുന്ന കീഴ് വഴക്കമാണ്. ഒക്ടോബറിലാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര വിരമിക്കുന്നത്.

അതേസമയം, സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജസ്റ്റീസായ രഞ്ജന്‍ ഗൊഗോയി അടുത്ത ചീഫ് ജസ്റ്റീസാവുമെന്നാണു കരുതപ്പെടുന്നത്. ജനുവരിയില്‍ ചീഫ് ജസ്റ്റീസ് മിശ്രയ്‌ക്കെതിരേ ആരോപണങ്ങളുന്നയിച്ച് പത്രസമ്മേളനം നടത്തിയവരില്‍ രഞ്ജന്‍ ഗൊഗോയിയും ഉള്‍പ്പെട്ടിരുന്നു.

നിയമന്ത്രാലയത്തിന്റെ കത്തിനു മറുപടിയായി ജസ്റ്റീസ് ദീപക് മിശ്ര രഞ്ജന്‍ ഗൊഗോയിയുടെ പേരു നിര്‍ദേശിക്കുമെന്നാണു കരുതപ്പെടുന്നത്. ഒക്ടോബര്‍ രണ്ടിനു വിരമിക്കുന്ന മിശ്ര ഒരു മാസം മുമ്പെങ്കിലും പേര്് നിര്‍ദേശിക്കേണ്ടിവരും.

Top