‘ചൂട്ടുമായി ആരെയോ തിരഞ്ഞ് സിദ്ധാര്‍ത്ഥ്’; ഭ്രമയുഗത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

കൊച്ചി: ഭ്രമയുഗത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. അര്‍ജുന്‍ അശോകന്‍ മമ്മൂട്ടി എന്നിവരുടെ പോസ്റ്ററുകള്‍ക്ക് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്റെ പോസ്റ്ററാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. കൈയ്യില്‍ ഓലചൂട്ടുമായി ദേഹത്ത് മുഴുവന്‍ രക്തവുമായി ആരെയോ തിരയുന്ന രീതിയിലാണ് പോസ്റ്റര്‍. മമ്മൂട്ടിയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്ത്.

കഴിഞ്ഞ ദിവസം അര്‍ജുന്‍ അശോകന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടിരുന്നു. പേടിച്ചരണ്ട് എന്തോ നോക്കി നില്‍ക്കുന്ന അര്‍ജുനെ പോസ്റ്ററില്‍ കാണാം. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളുടെ ബ്ലൈക് ആന്‍ഡ് വൈറ്റ് കോംമ്പോയാണ് ഇതുവരെ ഇറങ്ങിയ എല്ലാ പോസ്റ്ററിലും ഉള്ളത്. അര്‍ജുന്റെ കരിയറിലെ ശക്തമായൊരു വേഷമാകും ഇതെന്നാണ് വിലയിരുത്തലുകള്‍.

രാഹുല്‍ സദാശിവന്‍ ആണ് ഭ്രമയുഗത്തിന്റെ രചനയും സംവിധാനവും. അര്‍ജുന്‍ അശോകന് പുറമെ സിദ്ധാര്‍ത്ഥ് ഭരതനും മുഖ്യ വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഭാഷകളിലും മമ്മൂട്ടി ചിത്രം പ്രദര്‍ശനത്തിന് എത്തും. മമ്മൂട്ടിയുടെ കരിയറിലെ ഏറെ വ്യത്യസ്തമായൊരു വേഷം ആകും ഭ്രമയുഗത്തിലേതെന്നാണ് അപ്‌ഡേറ്റുകളില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം, കാതല്‍ ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Top