കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ വിജയം മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ; സോണിയാ ഗാന്ധി

soniya gandhi

ന്യൂഡല്‍ഹി: രാജസ്ഥാനിലും ഗുജറാത്തിലും നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ വിജയം മാറ്റത്തിന്റെ തുടക്കമാണെന്ന് കോണ്‍ഗ്രസ്സ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടായിട്ടും മികച്ച പ്രകടനമാണ് കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

ഇപ്പോള്‍ നേടിയ വിജയം കര്‍ണ്ണാടകയിലും ആവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ്സ് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി യോഗത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇത്തരത്തില്‍ പ്രതികരിച്ചത്.

പാര്‍ലമന്റെിനും നീതിന്യായ വ്യവസ്ഥക്കും മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കുമെതിരായ നടപടികളാണ് നിലവിലെ സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ പോലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ഉപയോഗിക്കപ്പെടുകയാണെന്നും സോണിയാ ഗാന്ധി വിമര്‍ശിച്ചു.

Top