സിബിഐയ്ക്ക് പുതിയ തലവനെ കണ്ടെത്താന്‍ പ്രധാനമന്ത്രി അധ്യക്ഷനായ സമിതി 24ന് യോഗംചേരും

modi main

ന്യൂഡല്‍ഹി: രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിയ കേന്ദ്രസര്‍ക്കാരിന്റെ സിബിഐ തലപ്പത്തെ ഇടപെടലുകള്‍ക്ക് പിന്നാലെ സിബിഐയ്ക്ക് പുതിയ തലവനെ കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ഉന്നതാധികാര സമിതി ജനുവരി 24 ന് യോഗംചേരും.

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ്മയെ മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട് തവണ നീക്കംചെയ്ത നടപടി രൂക്ഷ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. അതിനു പിന്നാലെ അലോക് വര്‍മ്മ സിവില്‍ സര്‍വീസില്‍നിന്ന് രാജിവെക്കുകയും ചെയ്തു.അലോക് വര്‍മ്മയുടെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനുള്ള യോഗമാണ് ജനുവരി 24 ന് ചേരുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതാധികാര സമിതിയാവും യോഗംചേരുക.അലോക് വര്‍മ്മയെ നീക്കുന്നത് സംബന്ധിച്ച തീരുമാനമെടുത്ത ജനുവരി പത്തിലെ യോഗത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പങ്കെടുത്തിരുന്നില്ല. 24 ന് ചേരുന്ന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കുമോ എന്നകാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Top