മുഖ്യമന്ത്രിക്ക് എസ്‌കോര്‍ട്ടിന് ഇനി പുതിയ കാറുകള്‍

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് പൈലറ്റും എസ്‌കോര്‍ട്ടും പോകാന്‍ ഉപയോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ മാറ്റുന്നു. പകരമായി 62.46 ലക്ഷം രൂപ മുടക്കി 4 കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാരിനു ഡിജിപി നല്‍കിയ കത്തു കണക്കിലെടുത്താണ് പൊതുഭരണ വകുപ്പിന്റെ തീരുമാനം.

കെഎല്‍ 01 സിഡി 4764, കെഎല്‍ 01 സിഡി 4857 എന്നീ റജിസ്‌ട്രേഷന്‍ നമ്പറുകളുള്ള കാറുകളാണ് പൈലറ്റ്, എസ്‌കോര്‍ട്ട് ഡ്യൂട്ടികളില്‍ നിന്ന് ഒഴിവാക്കുന്നത്. 4 വര്‍ഷം പഴക്കമുള്ള വാഹനങ്ങളാണിവ. പകരം കറുപ്പു നിറത്തിലുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയര്‍ കാറുമാണ് വാങ്ങുന്നത്. ഒരു പ്രത്യേക കേസായി പരിഗണിച്ചു കൊണ്ടാണ് കാര്‍ വാങ്ങാന്‍ പൊതുഭരണ വകുപ്പ് അനുമതി നല്‍കിയത്.

Top