ഉറൂസ് ഗ്രാഫൈറ്റ് കാപ്സ്യൂള്‍ എഡിഷന്‍ പ്രഖ്യാപിച്ച് ലംബോര്‍ഗിനി

റൂസ് ഗ്രാഫൈറ്റ് കാപ്സ്യൂള്‍ എഡിഷന്‍ പ്രഖ്യാപിച്ച് ലംബോര്‍ഗിനി. നാല് പുതിയ മാറ്റ് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നീറോ നോക്റ്റിസ് (ബ്ലാക്ക്), ബിയാന്‍കോ മോണോസെറസ് (വൈറ്റ്), ഗ്രിജിയോ നിംബസ് (ചെറുതായി തിളങ്ങുന്ന ഗ്രേ), ഗ്രിജിയോ കെറസ് (അടിസ്ഥാനപരമായ ഗ്രേ) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

അരാന്‍സിയോ ലിയോണിസ് (ഓറഞ്ച്), അരാന്‍സിയോ ഡ്രൈപ്പ് (ഓറഞ്ചിന്റെ തിളക്കമുള്ള ഷെയിഡ്), ഗിയല്ലോ ടോറസ് (യെല്ലോ), വെര്‍ഡെ സ്‌കാന്‍ഡല്‍ (ഗ്രീന്‍) എന്നിങ്ങനെ ലഭ്യമായ നാല് നിറങ്ങളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ഫ്രണ്ട് സ്പ്ലിറ്റര്‍, ഡോര്‍ ട്രിം , റിയര്‍ സ്പോയിലര്‍, വീല്‍ റിംസ് എന്നിവയിലാണ് ഈ നിറങ്ങള്‍ ലഭിക്കുക. നിലവില്‍ ഉറൂസ് ഗ്രാഫൈറ്റ് കാപ്‌സ്യൂളിന്റെ വില വെളിപ്പെടുത്തിയിട്ടില്ല.

Top