മഞ്ഞപ്പടയ്ക്ക് പുതിയ നായകന്‍ ; കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ അമരക്കാരന്‍ ഇനി സന്ദേശ് ജിങ്കന്‍

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ അമരക്കാരന്‍ ഇനി സന്ദേശ് ജിങ്കന്‍.

ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റന്‍ പദവിയില്‍ സന്ദേശ് ജിങ്കനെ നിയമിച്ചു.

കേരളത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ തവണ ജേഴ്‌സി അണിഞ്ഞ താരമാണ് ജിങ്കന്‍.

വെസ് ബ്രൗണ്‍, ബെര്‍ബറ്റോവ് എന്നിവര്‍ ക്യാപ്റ്റനാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും ടീം മാനേജ്‌മെന്റ് ജിങ്കനെ ക്യാപ്റ്റനാക്കുകയായിരുന്നു.

ഐഎസ്എലിന്റെ തുടക്കം മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫന്‍സിന്റെ നെടുംതൂണായിരുന്ന ജിങ്കന് അര്‍ഹിച്ച അംഗീകാരമാണ് ക്യാപ്റ്റന്‍സിയിലൂടെ കിട്ടിയിരിക്കുന്നത്.

കേരളത്തിനു വേണ്ടി 41 മത്സരങ്ങളിലാണ് ജിങ്കന്‍ ഇതുവരെ ബൂട്ടണിഞ്ഞത്.

2020 വരെ ജിങ്കന് ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ട്.

ജിങ്കന്റെ നായകത്വത്തില്‍ ബ്ലാസ്റ്റേഴ്‌സ് കപ്പടിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.

Top