നവജാത ശിശുവിന്റെ കൊലപാതകം; അമ്മ കസ്റ്റഡിയിൽ

നെടുമങ്ങാട്: നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. സംഭവത്തിൽ 29കാരിയായ അമ്മ വിജിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് വീടിന് പുറകില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പരിസരവാസികളാണ് വീടിന് പിന്നില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ശേഷം ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിയുന്ന വിജി പിതാവിനും സഹോദരനും ഒപ്പമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. 9 മാസം ഗർഭിണിയായിരുന്നു വിജി. എന്നാൽ തിങ്കളാഴ്ച മുതല്‍ വിജിയുടെ വയറ് താഴ്ന്ന നിലയിലായിരുന്നു. തുടര്‍ന്ന് സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് വീടിന് പുറകില്‍ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടതെന്ന് പ്രദേശവാസിയായ സ്ത്രീ പറഞ്ഞു.

Top