വിഴിഞ്ഞം ചൊവ്വരയില്‍ നവജാതശിശുവിനെ വെയിലത്ത് ഉപേക്ഷിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് നവജാതശിശുവിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം ചൊവ്വരയിലാണ് കുരിശടിക്ക് സമീപത്താണ് പെണ്‍കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. ആരും പുറത്തിറങ്ങാത്ത ലോക്ഡൗണ്‍ കാലത്താണ് കുരിശടിയില്‍ വെയിലത്ത് തുണിയില്‍ പൊതിഞ്ഞൊരു ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. ജനിച്ചിട്ട് 5 ദിവസം മാത്രമാണ് പ്രായമെന്നാണ് പ്രാഥമിക നിഗമനം.

വെയിലത്ത് കുരിശടിയില്‍ ഉപേക്ഷിച്ച് പോയതിനാല്‍ ശരീരം ചുവന്നിരുന്നു. നേരിയ തോതില്‍ നിര്‍ജലീകരണവും സംഭവിച്ചതൊഴിച്ചാല്‍ കുഞ്ഞ് ആരോഗ്യവതിയാണ്. ലോക്ക് ഡൗണ്‍ മൂലം തെരുവ് നായ്ക്കള്‍ അലഞ്ഞു നടക്കുന്ന പ്രദേശത്താണ് കുഞ്ഞ് സുരക്ഷിതയായികിടന്നത്. ഇതേസമയം ഇതിലൂടെ കടന്നുപോയ യുവാവാണ് രക്ഷകനായത്. ഇദ്ദേഹം കുഞ്ഞിനെ കണ്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നല്‍കി. പൊക്കിള്‍ക്കൊടിയില്‍ ക്ലിപ് ഉള്ളതിനാല്‍ ആശുപത്രിയില്‍ വെച്ച് നടന്ന പ്രസവം ആകാമെന്നാണ് നിഗമനം. കുഞ്ഞിനെ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റി.

Top