ഉസ്മാനാബാദില്‍ പിറന്നുവീണ് ആറു മിനിറ്റുകള്‍ക്കുള്ളില്‍ കുഞ്ഞിന് ആധാര്‍ നമ്പര്‍

ഉസ്മാനബാദ്: പിറന്നുവീണ് ആറു മിനിറ്റുകള്‍ക്കുള്ളില്‍ നവജാതശിശുവിന് ആധാര്‍ നമ്പര്‍.

മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയിലെ ആശുപത്രിയില്‍ ജനിച്ച ഭാവന സന്തോഷ് യാദവ് എന്ന കുഞ്ഞിനാണ് ആധാറിനായി മാതാപിതാക്കള്‍ രജിസ്റ്റര്‍ ചെയ്തത്.

ഓണ്‍ലൈന്‍ അപേക്ഷ നല്‍കി ആറു മിനിറ്റിനുള്ളില്‍ ജനന സര്‍ട്ടിഫിക്കറ്റും ആധാറും സ്വന്തമാക്കിയെന്ന് ജില്ലാ കളക്ടര്‍ രാധാ ക്രുഷ്ണ ഗാമെ പറഞ്ഞു.

ഉസ്മാനബാദിന് ഇത് അഭിമാന നിമിഷമാണ്. എല്ലാ കുട്ടികള്‍ക്കും ആധാറിനായി രജിസ്റ്റര്‍ ചെയ്യുമെന്നും അവരുടെ ആധാര്‍ നമ്പറുകള്‍ മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

Top