ഷാര്‍ജയില്‍ നവജാതശിശു പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

ഷാര്‍ജ: ഷാര്‍ജ അല്‍ഖാസ്ബ പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മലയാളിയായ മുഹമ്മദ് യൂസഫ് ജാവേദാണ് കമ്പിളിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ പള്ളിയുടെ ഉള്ളില്‍ കണ്ടെത്തിയത്. കഴിഞ്ഞ 18 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നയാളാണ് ജാവേദ്. ശനിയാഴ്ച പുലര്‍ച്ചെ 4 മണിക്കാണ് കുഞ്ഞിനെ കണ്ടെത്തിയത്.

Top