ബീഹാറിലെ ദര്‍ഭാംഗ് ജില്ലയില്‍ എലിയുടെ കടിയേറ്റ് നവജാതശിശു മരിച്ചു

പാറ്റ്‌ന: ബീഹാറിലെ ദര്‍ഭാംഗ് ജില്ലയില്‍ എലിയുടെ കടിയേറ്റ് നവജാതശിശു മരിച്ചതായി പരാതി. ഗവണ്‍മെന്റ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ച നവജാതശിശുവിനെ എലിയുടെ കടിയേറ്റിരുന്നുവെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു.

തിങ്കളാഴ്ചയാണ് ഒന്‍പത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് നവജാതശിശുക്കളുടെ ഐസിയുവില്‍ എത്തുമ്പോള്‍ ഡോക്ടര്‍മാരോ നേഴ്‌സുമാരോ ഉണ്ടായിരുന്നില്ലെന്നും കുട്ടിയുടെ കാലുകളും കൈകളും എലി കരളുന്നതാണ് കണ്ടതെന്നും പിതാവ് പറഞ്ഞു

സംഭവം അധികൃതരെ അറിയിച്ചപ്പോള്‍ കുട്ടി നേരത്തേ മരിച്ചെന്ന വിശദീകരണമാണ് കിട്ടയതെന്നും പിതാവ് പറഞ്ഞു. എന്നാല്‍ മാതാപിതാക്കളുടെ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു . സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Top