അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. ഒസത്തിയൂരിലെ പവിത്ര- വിഷ്ണു ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്.

വെള്ളിയാഴ്ച തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ഇന്ന് രാവിലെയാണ് മരിച്ചത്. 25 ആഴ്ച മാത്രമാണ് കുഞ്ഞിന് വളർച്ചയുണ്ടായിരുന്നത്.

Top