തൃശൂര്‍: കയ്പമംഗലത്ത് ചോരക്കുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചെന്ത്രാപ്പിന്നി ഈസ്റ്റ് മീത്തിക്കുളത്തിന് സമീപമാണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
നാട്ടുകാര്‍ കുട്ടിയെ കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിയിലെത്തിച്ചു. കൈപ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.