കൊല്ലം: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കല്ലുവാതുക്കല്‍ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപത്താണ് കുഞ്ഞിനെ കണ്ടെത്തിയത്. വീട്ടുപറമ്പിലെ കരിയില കൂട്ടത്തിനിടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്.
രണ്ട് ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെയാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. കുട്ടിക്ക് മൂന്ന് കിലോ തൂക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.