ബിഎംഡബ്ല്യു എക്സ്1ന്റെ പരിഷ്‌കരിച്ച പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ബിഎംഡബ്ല്യുവിന്റെ എസ്‌യുവിയായ എക്സ്1ന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബിഎസ് 6 പാലിക്കുന്ന രണ്ട് എന്‍ജിന്‍ ഓപ്ഷനുകളോടെയാണ് ഈ വാഹനം എത്തുക. 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനുകള്‍ തുടരുന്നതായിരിക്കും.

പെട്രോള്‍ എന്‍ജിന്‍ 192 എച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ്. ഡീസല്‍ മോട്ടോര്‍ 190 എച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 7.9 സെക്കന്‍ഡ് മാത്രം മതിയാകും.

പുതിയ എക്സ്1 ന് 35.90 ലക്ഷം മുതല്‍ 42.90 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്സ് ഷോറൂം വില. ഈ മാസം എസ്യുവി ബുക്ക് ചെയ്താല്‍, പാക്കേജ് ലഭിക്കുന്നതിന് പെട്രോള്‍ വേരിയന്റുകള്‍ക്ക് 15,000 രൂപയും ഡീസല്‍ വേരിയന്റുകള്‍ക്ക് 20,000 രൂപയും നല്‍കിയാല്‍ മതിയെന്നാണ് റിപ്പോര്‍ട്ട്.

Top