കിടിലൻ വിഷ്വൽ എഫക്റ്റ്സുമായി ഹോളിവുഡ് ചിത്രം ബ്ലാക്ക് പാന്തർ ; വീഡിയോ കാണാം

സൂപ്പർ ആക്ഷൻ രംഗങ്ങളും, കിടിലൻ വിഷ്വൽ എഫക്റ്റ്സുമായി ഹോളിവുഡ് ചിത്രം ബ്ലാക്ക് പാന്തർ വീണ്ടുമെത്തുകയാണ്.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാവേൽ സ്റ്റുഡിയോ ഒരു ടിവി സ്പോട്ട് ക്ലിപ്പ് പുറത്തിറക്കി. 30 സെക്കൻഡ് ക്ലിപ്പിൽ കിടിലൻ ആക്ഷനും,വിഷ്വൽ എഫക്റ്റ്സും കാണാൻ സാധിക്കും.

റയാന്‍ കൂഗ്ലറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചാട്വിക് ബോസ്മാനാണ് ബ്ലാക്ക് പാന്തറായി വേഷമിടുന്നത്.

1921ലും 1977ലും ബ്ലാക്ക് പാന്തര്‍ ചിത്രങ്ങള്‍ വെള്ളിത്തിരയിൽ എത്തിയിരുന്നു.

2018 ഫെബ്രുവരി 16നാണ് ബ്ലാക്ക് പാന്തർ തീയേറ്ററുകളിൽ എത്തുന്നത്. ബ്ലാക്ക് പാന്തർ ആരാധാകർ പ്രതീക്ഷിക്കുന്നതിലുമപ്പുറമാണ് പുതിയ ചിത്രത്തിന്റെ രംഗങ്ങൾ.

Top