New Bajaj V Series (V20) bike expected to launch in November 2016

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാന ടു വീലര്‍ നിര്‍മ്മാതാക്കളായ ബജാജ് വിപണിയില്‍ സാന്നിധ്യം ശക്തമാക്കാനൊരുങ്ങുന്നു. വി സീരിയസിലുള്ള നാല് ബൈക്കുകള്‍ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

കമ്മ്യൂട്ടര്‍ ബൈക്ക്, പ്രീമിയം കമ്മ്യൂട്ടര്‍ ബൈക്ക്, ക്രാറ്റോസ് വി400 എന്നിവ കൂടാതെ പള്‍സര്‍ റേഞ്ചിലുള്ള ബൈക്കുമാണ് കമ്പനി പുറത്തിറക്കാനൊരുങ്ങുന്നത്.

ബജാജിന്റെ പ്രീമിയം ബൈക്കുകള്‍ വി സീരിസിലായിരിക്കും പുറത്തിറങ്ങുക. വീ സീരിസില്‍ കൂടുതല്‍ പവറുള്ള മോഡലുകള്‍ പുറത്തിറക്കുമെന്ന് കമ്പനി മുമ്പ് അറിയിച്ചിരുന്നു.

വി സീരിസില്‍ ഉടന്‍ പുറത്തിറക്കുന്ന വി20 ബൈക്ക്, ബജാജ് പള്‍സര്‍, അവഞ്ചര്‍ തുടങ്ങിയ ബൈക്കുകള്‍ക്ക് കരുത്ത് നല്കുന്ന 220 സിസി എന്‍ജിനാണ് നല്കുന്നത്.

ബജാജിന്റെ പള്‍സര്‍ 200എന്‍എസ് മോഡലിനായി വികസിപ്പിച്ച 200 സിസി എന്‍ജിനാണ് വി20 ഉപയോഗിക്കാനിരുന്നത്.

Top