പുതിയ 2018 ബജാജ് പള്‍സര്‍ 150 ബൈക്കിന്റെ ചിത്രം പുറത്ത് വിട്ടു

പുതിയ 2018 ബജാജ് പള്‍സര്‍ 150യുടെ ചിത്രം കമ്പനി പുറത്തുവിട്ടു. പള്‍സര്‍ 150 ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്നും സൂചനയുണ്ട്. ഡിസൈനില്‍ പഴയ മോഡലും പുതിയ മോഡലും തമ്മില്‍ വ്യത്യാസങ്ങളൊന്നും തന്നെയില്ല.

എന്നാല്‍ പുതിയ പള്‍സറിന്റെ ഗ്രാഫിക്‌സില്‍ ബജാജ് പുതുമ കൊണ്ടുവന്നിട്ടുണ്ട്. സ്പ്ലിറ്റ് സീറ്റുകളും സ്പ്ലിറ്റ് ഗ്രാബ് റെയിലുകളും എക്‌സ്‌ഹോസ്റ്റ് മഫ്‌ളറും പുതിയ പള്‍സര്‍ 150 യില്‍ ശ്രദ്ധയാകര്‍ഷിക്കും. ബ്രഷ്ഡ് മെറ്റല്‍ ഹീറ്റ് ഷീല്‍ഡും പുതിയ പള്‍സറിലുണ്ട്. റിയര്‍ ഡിസ്‌ക് ബ്രേക്ക് ലഭിക്കുമെന്നതും പ്രധാന ഫീച്ചര്‍ ആണ്.

Top