അബുദാബിയിൽ റോഡ് ടോൾ നിയമത്തിൽ പുതിയ പരിഷ്കരണം

abudhaby-road

ബുദാബി : അബുദാബിയിൽ ടോൾ നിരക്ക് നിയമത്തിൽ പുതിയ തീരുമാനങ്ങൾ. ഒരാൾക്ക് മൂന്ന് വാഹനങ്ങളുണ്ടെങ്കിൽ ടോൾ നിരക്ക് 450 ദിർഹമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒരോ വാഹനങ്ങൾക്കും നിരക്കിൽ വ്യത്യാസമുണ്ടെന്ന് അബുദാബിയിലെ പുതിയ ടോൾ ഗേറ്റുകളുടെ ചുമതലയുള്ള ഏകീകൃത ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.

ഒരാളുടെ ഉടമസ്ഥതയിൽ മൂന്ന് വാഹനമുണ്ടെങ്കിൽ റജിസ്റ്റർ ചെയ്യുന്ന ആദ്യ വാഹനത്തിനു പ്രതിമാസ ടോൾ നിരക്ക് 200 ദിർഹമായിരിക്കും. രണ്ടാമത്തെ വാഹനത്തിനു 150 ഉം മൂന്നാമത്തെ വാഹനത്തിനു 100 ദിർഹമും നൽകിയാൽ മതി. ഒരാളുടെ പേരിലുള്ള വാഹനം ഒരു ദിവസം പല തവണ ടോൾഗേറ്റ് കടന്നാലും 16 ദിർഹമായിരിക്കും ഈടാക്കുന്ന കൂടിയ നിരക്കെന്നും അധികൃതർ വ്യക്തമാക്കി. അടുത്ത മാസം രണ്ടുമുതലായിരിക്കും പുതിയ ടോൾ നിയമം വരിക.

Top