ആധാര്‍ ആപ്ലിക്കേഷന്‍ സുരക്ഷിതമാക്കാന്‍ പുതിയ പതിപ്പുമായി യുഐഡിഐഐ

ധാര്‍ ആപ്ലിക്കേഷന്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് വേണ്ടി യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐഐ)യുടെ പുതിയ പതിപ്പ് പുറത്തിറങ്ങി. യുഐഡിഐഐ അനുസരിച്ച് ഉപയോക്താക്കള്‍ മുമ്പത്തെ പതിപ്പ് ഇല്ലാതാക്കുകയും പുതിയ പതിപ്പ് ഉടനടി ഇന്‍സ്റ്റാള്‍ ചെയ്യുകയും വേണം എന്നതാണ് യുഐഡിഐഐ നല്‍കുന്ന നിര്‍ദേശം. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ ആധാര്‍ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകും.

പുതിയ ആധാര്‍ അപ്ലിക്കേഷന്‍ ബഹുഭാഷയാണ്. ഹിന്ദി, ബംഗാളി, ഒഡിയ, ഉറുദു, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഗുജറാത്തി, പഞ്ചാബി, മറാത്തി, ആസാമി എന്നിവയുള്‍പ്പെടെ 13 ഭാഷകളെ ഇത് പിന്തുണയ്ക്കുന്നു. ആധാര്‍ ഓഫ്ലൈനില്‍ പ്രവര്‍ത്തിക്കുന്നില്ല. യുഐഡിഐഐയില്‍ നിന്ന് ഡാറ്റ ഡൗണ്‍ലോഡുചെയ്യുന്നതിന് ഇതിന് ശരിയായ ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമാണ്.

ഒരു ഉപയോക്താവിന് തന്റെ ഉപകരണത്തില്‍ പരമാവധി 3 പ്രൊഫൈലുകള്‍ ചേര്‍ക്കാന്‍ കഴിയും. ഒരേ മൊബൈല്‍ നമ്പര്‍ അവരുടെ ആധാറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലാണ് ഇതു സാധ്യമാവുക.

Top