മുഖം മിനുക്കി ബെന്റ്ലിയുടെ എസ്.യു.വി മോഡല്‍ ബെന്റെയ്ഗ

ബെന്റ്ലിയുടെ എസ്.യു.വി മോഡലായ ബെന്റെയ്ഗയുടെ 2021 പതിപ്പ് അവതരിപ്പിച്ചു. 2021-ഓടെ പുതിയ മോഡല്‍ നിരത്തുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടിമുടി മാറ്റമൊരുക്കിയാണ്2015-ല്‍ പുറത്തിറങ്ങിയ ഈ ആഡംബര എസ്.യു.വിയുടെ രണ്ടാം വരവ്.ബെന്റ്ലി അടുത്തിടെ പുറത്തിറക്കിയ കോണ്ടിനെന്റല്‍ ജിടി, ഫ്ളൈങ്ങ് സ്പര്‍ തുടങ്ങിയവയോട് സമ്യമുള്ള ഡിസൈനാണ് പുതിയ ബെന്റെയ്ഗയിലുള്ളത്.

അലുമിനിയത്തില്‍ തീര്‍ത്തതും വുഡന്‍ പാനലിങ് നല്‍കിയിട്ടുള്ളതുമായി ഡാഷ്ബോര്‍ഡ്, ബെന്റ്ലി ലോഗോയുടെ ഡിസൈനിലുള്ള എസി വെന്റ്, കോക്പിറ്റ് മാതൃകയിലുള്ള സെന്റര്‍ കണ്‍സോണ്‍, പുതുതായി ഒരുങ്ങിയ സീറ്റ്, ഡോര്‍ പാനല്‍, സ്റ്റിയറിങ്ങ് വീല്‍ എന്നിവ മുന്‍നിരയേയും, വെന്റിലേറ്റഡ് സീറ്റും 100 എംഎം വരെ ലെഗ്റൂം പിന്‍നിരയുമാണ് വാഹനത്തിന്റെ ഇന്റീരിയറിനെ കൂടുതല്‍ ഭംഗിയാക്കുന്നത്.

4.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിന്‍ 542 ബിഎച്ച്പി പവറും 770 എന്‍എം ടോര്‍ക്കുമേകും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ട്രാന്‍സ്മിഷന്‍. 4.5 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് കഴിയും.

Top