പുതിയ ഫോക്‌സ്‌വാഗണ്‍ പോളോ ജിടിഐ ഇന്ത്യന്‍ വിപണിയിലേക്ക്

പുതിയ പോളോ ജിടിഐയെ ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവരാന്‍ ഫോക്‌സ്‌വാഗണ്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ട്. പുതിയ മുഖരൂപവും 18 ഇഞ്ച് അലോയ് വീലുകളും കാറില്‍ മുഖ്യാകര്‍ഷണമാണ്.

നിലവിലുള്ള 1.8 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിന് പകരം സ്‌കോഡ ഓക്ടാവിയ RS ല്‍ കണ്ട 2.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനിലാണ് ആറാം തലമുറ പോളോ ജിടിഐയുടെ വരവ്. എഞ്ചിന് പരമാവധി 197 bhp കരുത്തും 320 Nm torque ഉം സൃഷ്ടിക്കാനാവും.

ഏഴു സ്പീഡ് ഡിഎസ്ജി, ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഹാച്ച്ബാക്കിലുണ്ട്. എഞ്ചിന്‍ കരുത്ത് മുന്‍ചക്രങ്ങളിലേക്കാണ് എത്തുന്നത്.

Top