ഫോര്‍ഡ് ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യന്‍ വിപണിയിലേക്ക്

new-ford-aspire

ഫോര്‍ഡ് ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് 2018 ജൂണില്‍ വിപണിയില്‍ എത്തും. ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ പ്രധാന ആകര്‍ഷണം പുറംമോഡിയിലും അകത്തളത്തിലും ഒരുക്കിയിട്ടുള്ള മിനുക്കുപണികളാണ്.

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകളടങ്ങുന്ന പുതിയ SYNC3 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് കാറില്‍ ഒരുക്കിയിരിക്കുന്നത്.

പുതിയ 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനിലാണ് ഫോര്‍ഡ് ആസൈപറിന്റെ ഒരുക്കം. എഞ്ചിന് പരമാവധി 95 bhp കരുത്തും 140 Nm torque ഉം സൃഷ്ടിക്കാനാവും. ഇതിനു പുറമെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ പ്രതീക്ഷിക്കാം. 99 bhp കരുത്തും 215 Nm torque ഉത്പാദിപ്പിക്കുന്നതാകും ഡീസല്‍ എഞ്ചിന്‍. ഇരു എഞ്ചിന്‍ പതിപ്പുകളിലും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണുള്ളത്.

Top