കുമാരസ്വാമി തന്നെ ശത്രുവായി കണ്ടതാണ് കര്‍ണാടക സര്‍ക്കാരിന്റെ പതനത്തിന് കാരണം: സിദ്ധരാമയ്യ

ബെംഗളൂരു: എച്ച്.ഡി.കുമാരസ്വാമി തന്നെ ശത്രുവായി മാത്രം കണ്ടതാണ് കര്‍ണാടക സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിച്ചതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ഇതോടെ കര്‍ണാടക സര്‍ക്കാരിന്റെ പതനത്തിന് കാരണം കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ തമ്മിലുടലെടുത്ത പ്രശ്‌നങ്ങളാണെന്ന വാദം കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്.

കുമാരസ്വാമി എന്നെ ശത്രുവായി കണ്ട് വൈരാഗ്യം വെച്ച്പുലര്‍ത്തി. പകരം എന്നെ ഒരു സുഹൃത്തായി കണക്കാക്കുകയും സഖ്യകക്ഷി നേതാവ് എന്ന നിലയില്‍ വിശ്വാസ്യതയും പുലര്‍ത്തുകയും ചെയ്തിരുന്നെങ്കില്‍ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

സിദ്ധരാമയ്യ അദ്ദേഹത്തിന്റെ ഒന്നാമത്തെ ശത്രുവായി തന്നെ കണക്കാക്കിയെന്ന് നേരത്തെ ഒരു അഭിമുഖത്തിനിടെ എച്ച്.ഡി.കുമാരസ്വാമി പറഞ്ഞിരുന്നു. അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് അദ്ദേഹം പിന്നീട് വിശദീകരിക്കുകയുണ്ടായി. ഇതിന് മറപടിയായിട്ടായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.

Top