ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരസ്യമാവരുതെന്ന് ഐടി മന്ത്രാലയം സെക്രട്ടറി

ന്യൂഡല്‍ഹി: ആളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഒരിക്കലും പരസ്യമാവരുതെന്ന് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം സെക്രട്ടറി അജയ് പ്രകാശ് സാവ്‌നി.

ട്രായ് ചെയര്‍മാന്‍ എസ് ആര്‍ ശര്‍മ്മ ആധാര്‍ വെല്ലുവിളി നടത്തിയതിനു ശേഷമാണ് അദ്ദേഹം ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്. ആധാര്‍ നമ്പര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യാന്‍ വെല്ലുവിളിക്കുകയും ചെയ്ത ശര്‍മ്മയുടെ ഫോണ്‍ നമ്പര്‍ മുതല്‍ വിവിധ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാക്കര്‍മാര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഒരിക്കലും പരസ്യപ്പെടുത്തരുതെന്നും ഓണ്‍ലൈനില്‍ ഒരാളുടെ പേര് വിവരങ്ങള്‍ ലഭ്യമാണെങ്കില്‍ ഇന്റര്‍നെറ്റ് സെര്‍ച്ച് ചെയ്താല്‍ മാത്രം മതിയെന്നും സാവ്‌നി വ്യക്തമാക്കി.

Top