സ്‌പേസ് എക്‌സിന് വെല്ലുവിളി ഉയർത്താൻ ന്യൂട്രോൺ റോക്കറ്റ്

ഹിരാകാശ ദൗത്യങ്ങൾക്കും മറ്റും മസ്‌കിന്റെ സ്‌പേസ്എക്‌സിന് കടുത്ത വെല്ലുവിളി ഉണ്ടാവില്ലെന്നാണ് കരുതിയതെങ്കില്‍ തെറ്റി. ന്യൂട്രോണ്‍ (Neutron) എന്ന പേരില്‍ റോക്കറ്റ് ലാബ് കമ്പനി അവതരിപ്പിച്ച പുതിയ റോക്കറ്റ്, വലിയ റോക്കറ്റുകളുടെ കാര്യത്തില്‍ സ്‌പേസ്എക്‌സിന് കടുത്ത വെല്ലുവിളിയാകുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. കാര്‍ബണ്‍ ഫൈബര്‍ കോംപസിറ്റ് ബോഡി ആയിരിക്കും ന്യൂട്രോണിന്. വീണ്ടും ഉപയോഗിക്കാവുന്ന പേലോഡും ഇതിനുണ്ടായിരിക്കും.

വളരെ ആധുനികമായ രൂപകല്‍പനാ മികവാണ് ന്യൂട്രോണിനുള്ളത്. ‘2050ല്‍ ഇങ്ങനെയായിരിക്കും റോക്കറ്റുകള്‍. അത് ഇപ്പോള്‍ത്തന്നെ വികസിപ്പിച്ചെടുക്കുകയാണ്’ എന്നാണ് റോക്കറ്റ് ലാബിന്റെ സ്ഥാപകനും മേധാവിയുമായ പീറ്റര്‍ ബെക്ക് പറയുന്നത്. ഇതാണ് ഏറ്റവും മികച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. ന്യൂട്രോണിന്റെ പരീക്ഷണപ്പറക്കല്‍ 2024ല്‍ തുടങ്ങും. അതിന്റെ അടുത്തവര്‍ഷം മുതല്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിച്ചേക്കുമെന്നും ബെക് പറയുന്നു.

Top