നയന്‍താര ചിത്രം നേട്രിക്കണ്ണിലെ ഗാനം പുറത്തിറങ്ങി

യന്‍താര നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രം നേട്രിക്കണ്ണിലെ ഗാനം പുറത്തിറങ്ങി. ഇതും കടന്ത് പോകും എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാം ആണ്. വരികള്‍ എഴുതിയിരിക്കുന്നത് കാര്‍ത്തിക് നെത ആണ്.

മിലിന്ദ് റാവു സംവിധാനം ചെയ്ത ചിത്രത്തില്‍ അന്ധയായ കഥാപാത്രമായാണ് നയന്‍താര വേഷമിടുന്നത്. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയുടെ കാമുകനും സംവിധായകനുമായ വിഘ്‌നേശ് ശിവനാണ് ചിത്രം നിര്‍മിക്കുന്നത്.

കാര്‍ത്തിക് ഗണേഷ് ആണ് ഛായാഗ്രഹണം. ഗിരീഷാണ് സംഗീതം നല്‍കുന്നത്. എഡിറ്റിങ്ങ് ലോറന്‍സ് കിഷോര്‍. കൊറിയന്‍ ത്രില്ലറിന്റെ ഒഫീഷ്യല്‍ റീമേക്കാണ് ചിത്രം.

 

Top